
പത്തനംതിട്ട: വനിതാദിനത്തോടനുബന്ധിച്ച് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി
രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ - ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റും കോന്നി സെന്റ് തോമസ് കോളേജും ചേർന്ന് പെണ്മ പ്രോഗ്രാം സംഘടിപ്പിച്ചു.
പള്ളിക്കൽ, റാന്നി പഞ്ചായത്ത് ഹരിതകർമ്മസനകളെ മികച്ച ഹരിത കർമ്മ സേനകളായി തിരഞ്ഞെടുത്തു. ഉപഹാര വിതരണം സബ് കളക്ടർ സുമിത് കുമാർ ഠാക്കൂർ നിർവഹിച്ചു. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, മികച്ച വനിതാ കണ്ടക്ടർ സിന്ധു സജി, ജൻശിക്ഷൺ സൻസ്ഥാൻ പത്തനംതിട്ട ചെയർപേഴ്സൺ ശ്രീലത.കെ, നാടകകൃത്ത് പ്രിയദ ഭരതൻ എന്നിവരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |