SignIn
Kerala Kaumudi Online
Friday, 23 October 2026 10.32 AM IST

ഉ​പ​വാ​സ സ​ത്യ​ഗ്ര​ഹം

congress

പത്തനംതിട്ട : എ.ഡി.എം ന​വീൻ ബാ​ബു​വി​ന്റെ ദു​രൂ​ഹ മ​ര​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം സി.ബി.ഐയ്ക്ക് വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി.സി.സി പ്ര​സി​ഡന്റ് പ്രൊ​ഫ.സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പിൽ, കെ.പി.സി.സി ജ​ന​റൽ സെ​ക്ര​ട്ട​റി അ​ഡ്വ.പ​ഴ​കു​ളം മ​ധു എ​ന്നി​വർ ഉ​പ​വാ​സ സ​ത്യഗ്ര​ഹം ന​ട​ത്തു​ന്നു. 14ന് രാ​വി​ലെ 9 മു​തൽ വൈ​കിട്ട് 5 വ​രെ പ​ത്ത​നം​തി​ട്ട ടൗൺ സ്​ക്വ​യ​റി​ലാ​ണ് ഉ​പ​വാ​സ സ​മ​രം. രാ​ജ്യ​സ​ഭാ മുൻ ഉ​പാ​ദ്ധ്യ​ക്ഷൻ പ്രൊ​ഫ.പി.ജെ.കു​ര്യൻ ഉ​പ​വാ​സ സ​മ​രം ഉ​ദ്​ഘാ​ട​നം ചെ​യ്യും. വൈ​ക​ന്നേ​രം 5ന് മുൻ കെ.പി.സി.സി പ്ര​സി​ഡന്റ് കെ.മു​ര​ളീ​ധ​രൻ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്​ഘാ​ട​നം ചെ​യ്യും. ക​ണ്ണൂർ, പ​ത്ത​നം​തി​ട്ട ഡി.സി.സികൾ തു​ട​ക്കം മു​തൽ സി.ബി.ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ളും സ​മ​ര​ങ്ങ​ളും ന​ട​ത്തി.
അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ചു പ്ര​തി​ക​ളെ ര​ക്ഷി​ക്കാൻ സി.പി.എ​മ്മും ഉ​ന്ന​ത​രും ശ്ര​മി​ക്ക​മ്പോൾ കേ​ര​ള പൊ​ലീ​സ് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം വി​ശ്വ​സി​ക്കാൻ ആ​വി​ല്ല. സം​സ്ഥാ​ന സർ​ക്കാർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഏ​ത് അ​ന്വേ​ഷ​ണ​വും പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നെ ഉ​പ​ക​രി​ക്കുവെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL