
ചുങ്കപ്പാറ : ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ നിർമ്മലപുരം കരുവള്ളിക്കാട്ട് സെന്റ് തോമസ് കുരിശുമലയിലേക്കുള്ള കുരിശിന്റെ തീർത്ഥാടനത്തിന് തുടക്കമായി. അൻപത് നോമ്പിലെ വെള്ളി, ശനി ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് വിശ്വാസികൾ തീർത്ഥാടത്തിനെത്തും. കഴിഞ്ഞ ദിവസം ചുങ്കപ്പാറ ലിറ്റിൽ ഫ്ലവർ ഇടവക വികാരി ഫാദർ റ്റോണി മണിയഞ്ചിറയുടെയും അസിസ്സി സെന്ററിലെ സിസ്റ്റേഴ്സിന്റെയും ഇടവകസമൂഹവും തീർത്ഥയാത്ര നടത്തി. അടിവാരത്ത് റംശായും വചനസന്ദേശത്തിനും തീർത്ഥാടന കേന്ദ്രം വികാരി ഫാദർ മോബൻ ചുരവടി നേതൃത്വം നൽകി. ഫാ.റ്റോണി മണിയൻ ചിറ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |