
പത്തനംതിട്ട : കുടുംബശ്രീ മിഷന്റെ സ്‌നേഹിതാ ജെൻഡർ ഹെൽപ് ഡെസ്‌ക്, ആഭ്യന്തര വകുപ്പുമായി ചേർന്ന് സ്‌നേഹിത പൊലീസ് എക്സ്റ്റൻഷൻ സെന്ററുകൾ തുടങ്ങുന്നു. 15ന് സംസ്ഥാനത്തൊട്ടാകെയുള്ള ഡി.വൈ.എസ്.പി ഓഫീസുകളിലാണ് സ്ഥാപിക്കുന്നത്. പരാതികളുമായെത്തുന്നവർക്ക് മാനസിക പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. പ്രശ്നങ്ങളുള്ളവർക്ക് ഇതര വകുപ്പുകളുമായിചേർന്ന് തുടർ ചികിത്സകളടക്കം പിന്തുണയേകുന്ന മറ്റ് പദ്ധതികളും നടപ്പാക്കും. കമ്യൂണിറ്റി കൗൺസിലർമാരാണ് കേന്ദ്രങ്ങൾക്ക് നേതൃത്വം നൽകുക. അഞ്ച് കേന്ദ്രങ്ങളിലും ഓരോ കൗൺസലർമാരുടെ സേവനം ലഭ്യമാക്കും. ആഴ്ചയിൽ രണ്ട് ദിവസം രാവിലെ മുതൽ വൈകിട്ട് വരെയാണ് പ്രവർത്തന സമയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |