
റാന്നി : റാന്നി - പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെ 2025 - 26 വർഷത്തെ ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശിയുടെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ ഏബ്രഹാം അവതരിപ്പിച്ചു. ആകെ വരവ് 24,60,13771 രൂപയും ചെലവിനത്തിൽ 23,59,98000 രൂപയും നീക്കി ബാക്കി 1,00,15,771 രൂപയുമുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ജോൺ ഏബ്രഹാം അവതരിപ്പിച്ചു. മാലിന്യരഹിത പഞ്ചായത്ത്, പുതിയ പഞ്ചായത്ത് ഒാഫീസ് കെട്ടിടം ലഹരിക്കെതിരെയുള്ള പോരാട്ടം, വയോജന സൗഹൃദ പരിപാടികൾ ,ഭവന നിർമ്മാണ പദ്ധതികൾ എന്നിവയ്ക്ക് തുക വകയിരുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |