
തിരുവല്ല : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ച വിവാഹപൂർവ കൗൺസലിംഗ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻപിള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.കെ.വിജയമ്മ അദ്ധ്യക്ഷതവഹിച്ചു. കുടുംബ ജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി മെമ്പർ ഷാൻ രമേശ് ഗോപൻ, സ്കൂൾ സൈക്കോ സോഷ്യൽ കൗൺസിലർ വിൻസി എന്നിവർ ക്ലാസെടുത്തു. പഞ്ചായത്ത് മെമ്പർ ഷെർലി ജയിംസ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ സുമ ജയറാം, വുമൺ ഫെസിലിറ്റേറ്റർ അഖില എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |