SignIn
Kerala Kaumudi Online
Friday, 23 October 2026 2.21 PM IST

അദ്ധ്യാപക ശാക്തീകരണം

brc-

റാന്നി : പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ ഉപജില്ലാതല നോഡൽ അദ്ധ്യാപക ശാക്തീകരണം തുടങ്ങി. റാന്നി ബി പി സി ഷാജി എ.സലാം ഉദ്ഘാടനം ചെയ്തു . ക്ളസ്റ്റർ കോ ഓർഡിനേറ്റർ എസ്.ദീപ്തി അദ്ധ്യക്ഷതവഹിച്ചു. അനുഷ ശശി, വിഞ്ചു വി.ആർ, ഹിമമോൾ സേവ്യർ എന്നിവർ സംസാരിച്ചു. ഭിന്നശേഷിയുള്ളവരെ ഉൾക്കൊള്ളുന്ന സാമൂഹ്യ വ്യവസ്ഥിതിയുടെ ആവശ്യകതയും പ്രാധാന്യവും ബോദ്ധ്യപ്പെടുത്തുക, കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും സാമൂഹിക പങ്കാളിത്വത്തിനും വിദ്യാഭ്യാസത്തിനും വിഘാതമാകുന്ന വെല്ലുവിളികളെ തിരിച്ചറിഞ്ഞ് പരിഹാര പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്നിവയാണ് ശാക്തീകരണ പരിപാടിയുടെ ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL