
പന്തളം: മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ വ്യത്യസ്തങ്ങളായ കെട്ടുരുപ്പടികൾ പങ്കെടുക്കുന്ന അത്തമഹോത്സവം പുത്തൻകാവിൽ ക്ഷേത്രത്തിൽ ഏപ്രിൽ 12ന് നടക്കുമ്പോൾ മുഖ്യ ആകർഷണമാകുന്നത് ഹനുമാൻ കെട്ടുരുപ്പടി. അൻപത് വർഷമായി പുത്തൻകാവിലമ്മുടെ തിരുസന്നിധിയിലെത്തുന്ന ഹനുമാനെ നിർമ്മിച്ചത് കുരമ്പാല വിളയിൽ വീട്ടിൽ വാസുദേവൻ ആചാരിയാണ്. പണി പൂർത്തികരിച്ച് അൻപതാംവർഷം ക്ഷേത്രത്തിലേക്ക് എത്തുന്ന ഹനുമാന് വലിയ സ്വീകരണമാണ് പ്രദേശവാസികൾ നൽകുന്നത്. ജന്മനാ വലം കൈയില്ലാത്ത മനു എന്ന ചിത്രകാരൻ ഇടംകൈ കൊണ്ടാണ് ഹനുമാന്റെ പെയിന്റിംഗ് ജോലികൾ ചെയ്യുന്നത്. ശബരിമല സന്നിധാനത്തെ ചുവർചിത്രങ്ങളും മനുവാണ് വരച്ചത്. ഭാര്യ രഞ്ജു, പ്ലസ് വൺ വിദ്യാർത്ഥിയായ മകൾ നിഷിയും വരയുടെ ലോകത്ത് മനുവിന് കൂട്ടായുണ്ട്. ചിത്രകലയുടെ എല്ലാ സാങ്കേതിക രചനാരീതികളും സ്വായത്തമാക്കിയിട്ടുള്ള മനു ഛായാചിത്രങ്ങൾ ഉൾപ്പെടെ എല്ലാത്തരം ചിത്രങ്ങളും വരയ്ക്കാറുണ്ട്. ചിത്രരചന ഇല്ലാത്തപ്പോൾ റബർ ടാപ്പിംഗിനും പോകാറുണ്ട്. കുരമ്പാല വടക്കുഭാഗത്തിന്റെ അഭിമാന കെട്ടുരുപ്പടിയായ ഹനുമാന് 23 അടി പൊക്കമാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |