
ഇലന്തൂർ : ബ്ലോക്ക് പഞ്ചായത്തിന്റെ അക്ഷരജ്വാല പദ്ധതി പ്രസിഡന്റ് ജെ.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാലി ലാലു പുന്നയ്ക്കാട് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ ആർ അനീഷ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആതിര ജയൻ, അംഗങ്ങളായ പി വി അന്നമ്മ, അഭിലാഷ് വിശ്വനാഥ്, വി.പി എബ്രഹാം, ജിജി ചെറിയാൻ മാത്യു, ജനറൽ എക്സറ്റൻഷൻ ഓഫീസർ വി മഞ്ചു എന്നിവർ പങ്കെടുത്തു.ബ്ലോക്ക്പഞ്ചായത്ത് പരിധിയിലുള്ള എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 29 സ്കൂൾ ലൈബ്രറികൾക്ക് പുസ്തകം വിതരണം ചെയ്യുന്ന പദ്ധതിയാണ് അക്ഷരജ്വാല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |