
പത്തനംതിട്ട: പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ അന്തർ ദേശീയ ഉപഭോക്ത്യ അവകാശദിനാചരണം പത്തനംതിട്ട നഗരസഭാ ടൗൺ ഹാളിൽ ഇന്ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്യും.
ജില്ലാ സപ്ലൈ ഓഫീസർ കെ. ആർ. ജയശ്രീ അദ്ധ്യക്ഷയാകും. ഉപഭോക്ത്യ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് അഡ്വ. ബേബിച്ചൻ വെച്ചൂച്ചിറ, ജില്ലാ സപ്ലൈ ഓഫീസ് സീനിയർ സൂപ്രണ്ട് ബിന്ദു ആർ. നായർ, സപ്ലൈ ഓഫീസർ എ ഷാജു , ഗിരിജ മോഹൻ, അഡ്വ. ആർ. ഗോപീകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |