
കോന്നി: ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളും ഇടപെടലുകളും ശക്തമാക്കുന്നതിന് കോന്നി ടൗൺ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതി രൂപീകരിച്ചു. എക്സൈസ്, പൊലീസ്, തദ്ദേശ സ്ഥാപനങ്ങൾ, അദ്ധ്യാപകർ, അങ്കണവാടി അഡോളസെന്റ് ക്ലബ് അംഗങ്ങൾ, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി ബോധവത്കരണവും തുടർ പ്രവർത്തനങ്ങളും സജീവമാക്കുന്നതിന് യോഗം തീരുമാനിച്ചു. കോന്നി ടൗൺ റസിഡന്റസ് അസോസിയേഷൻ പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്. മുരളി മോഹൻ, ജി.രാമകൃഷ്ണപിള്ള, എസ്. കൃഷ്ണകുമാർ, എം.കെ. ഷിറാസ് , വിനോദ് റോയൽ, ഗ്ലാഡിസ് ജോൺ, എം.ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |