SignIn
Kerala Kaumudi Online
Friday, 23 October 2026 10.36 AM IST

ഗാന്ധിസ്മരണയുടെ നിറവിൽ അടൂർ ടി.കെ മാധവ സൗധം

cf

അടൂർ : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവനും തമ്മിലുള്ള സമാഗമത്തിനു ഒരുനൂറ്റാണ്ട് പിന്നിടുമ്പോൾ ചരിത്ര സ്മരണയായി തലയുയർത്തി നിൽക്കുകയാണ് ടി കെ മാധവ സൗധം എന്ന ഇന്നത്തെ എസ് എൻ ഡി പി യോഗം അടൂർ യൂണിയൻ ഓഫീസ് .മഹാത്മാഗാന്ധിയുടെ കരസ്പർശത്താൽ തെക്കേ ഇന്ത്യയിൽ സ്ഥാപിതമായ ആദ്യ കെട്ടിടമാണിത്. 1934 ജനുവരി 19 ന് കുന്നത്തൂർ എസ് എൻ ഡി പി യോഗം യൂണിയൻ ഓഫീസ് എന്ന നിലയിലാണ് ഗാന്ധിജി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. ഇതിന് അവസരം ഒരുങ്ങിയത് എസ് എൻ ഡി പി യോഗം മുൻ ജനറൽ സെക്രട്ടറിയായിരുന്ന ടി കെ മാധവനും ഗാന്ധിജിയും തമ്മിലുള്ള ആത്മബന്ധം കൊണ്ടാണെന്ന് ദൃക് സാക്ഷികളും സ്വാതന്ത്ര്യ സമര സേനാനികളും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഡോ. അടൂർ രാജൻ കേരളകൗമുദിയോട് പറഞ്ഞു. 1984 മുതൽ 2009 വരെ കുന്നത്തൂർ ,അടൂർ യൂണിയനുകളുടെ പ്രസിഡന്റായിരുന്നു ഡോ.അടൂർ രാജൻ .

അടൂർ നഗരത്തിൽ ഒരേക്കർ സ്ഥലത്ത് യൂണിയൻ ആസ്ഥാനം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നെന്നും ശിലാസ്ഥാപനം നടത്താൻ രാഷ്ട്രപിതാവിനെ ലഭിക്കുമോ എന്നും ടി കെ മാധവനോട് ചോദിച്ചത് മുൻ എം എൽ എയും എസ് എൻ ഡി പി യോഗം ഡയറക്ടറുമായ അഡ്വ എം കെ നീലകണ്ഠനാണ് . . ഇലന്തൂർ സന്ദർശന വേളയിലാണ് ഗാന്ധിജി അടൂരിൽ വില്ലുവണ്ടിയിൽ എത്തിയത് . ഹരിജന ഉന്നമനത്തിനുള്ള ഫണ്ട് ശേഖരണമായിരുന്നു കേരള സന്ദർശനത്തിന്റെ ലക്ഷ്യം.

സവിശേഷമായ നിർമ്മാണം

തടിയിലാണ് ടി കെ മാധവ സൗധം നിർമ്മിച്ചത്. കോന്നി, കൂടൽ പ്രദേശങ്ങളിൽ നിന്ന് തടി കൊണ്ടുവന്നത് കാളവണ്ടിയിലായിരുന്നു. ഭാരം മൂലം 20 സന്നദ്ധ പ്രവർത്തകർ തള്ളിയാണ് നിർമ്മാണ വേളയിൽ കാളവണ്ടി അടൂരിലെത്തിച്ചതെന്ന് അന്ന് സന്നദ്ധ പ്രവർത്തകനായിരുന്ന കല്ലുവളയം കേശവൻ പറഞ്ഞിരുന്നതായി അടൂർ രാജൻ ഒാർക്കുന്നു. അടൂരിലെ ആദ്യത്തെ ഇരുനില കെട്ടിടമായിരുന്നു ടി കെ മാധവ സൗധം .അടൂരിലെ ജനങ്ങളിൽ നല്ലൊരു വിഭാഗം സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളിൽ ആവേശപൂർവം മഹാത്മജിക്ക്‌ പിന്തുണകൊടുത്ത് പങ്കെടുക്കാൻ പ്രേരകയായ സംഭവങ്ങളിലൊന്നായി ശിലാസ്ഥാപനം മാറി,

ശിലാസ്ഥാപനത്തിന് സിമന്റ് കോരാൻ വെള്ളിക്കരണ്ടിയാണ് ഗാന്ധിജിയെ സംഘാടകർ ഏല്പിച്ചത് . സിമന്റ് കോരാൻ വെള്ളിക്കരണ്ടി ആണെങ്കിൽ കല്ലുപണിക്കാരന് നിങ്ങൾ എന്തുകൊടുക്കും എന്ന് ഗാന്ധിജി തിരിച്ചു ചോദിച്ചതായും പറയപ്പെടുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL