
കോന്നി:കലഞ്ഞൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പഠനോത്സവം 'ആർജ്ജിതം 2025 ' ഗ്രാമപഞ്ചായത്ത് അംഗം രമാസുരേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജേഷ് എസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എം സി ചെയർമാൻ പ്രസാദ് ലൂയിസ്, മദർ പി.ടി.എ പ്രസിഡന്റ് ബിന്ദു അമ്പിളി, പ്രഥമ അദ്ധ്യാപിക ലേഖ, സീനിയർ അദ്ധ്യാപകൻ ലാൽ വർഗീസ് എന്നിവർ സംസാരിച്ചു. ശാസ്ത്രം, ഭാഷ,ഗണിതം, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളെ അധികരിച്ച് പരീക്ഷണങ്ങൾ, കാവ്യാലാപനം, ഡിബേറ്റ്, ഗണിതതിരുവാതിര, പാനൽ ചർച്ച, ഗണിത നാടകം എന്നിവ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |