
കോന്നി : ഗ്രീൻ നഗർ റസിഡൻഷ്യൽ അസോസിയേഷൻ , സീനിയർ ചേംബർ ഇന്റർ നാഷണലിന്റെ സഹകരണത്തോടെ നടത്തുന്ന ലഹരിക്കെതിരെയുള്ള ക്യാമ്പയിൻ ഇന്ന് വൈകിട്ട് 6 ന് കോന്നി ടൗണിൽ നടക്കും. കോന്നി ഡിവൈ എസ് പി രാജപ്പൻ റാവുത്തർ ഉദ്ഘാടനം ചെയ്യും. എക്സൈസ് ഇൻസ്പെക്ടർ ശ്രീകാന്ത് പങ്കെടുക്കും . അസോസിയേഷൻ പ്രസിഡന്റ് ജോർജ് വർഗീസ് തേയിലശേരിയിൽ അദ്ധ്യക്ഷത വഹിക്കും. സീനിയർ ചേംബർ പ്രസിഡന്റ് ജയിംസ് വർഗീസ്. ഗ്രാമപഞ്ചായയത്ത് പ്രസിഡന്റ് അനിസാബു. എം സി രാധാകൃഷ്ണൻ നായർ, റോജി ഏബ്രഹം തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |