
റാന്നി : റാന്നിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്തുകൾക്ക് അനുമതി നൽകണമെന്ന് ജില്ലാ കളക്ടറോട് അഡ്വ പ്രമോദ് നാരായൺ എംഎൽഎ ആവശ്യപ്പെട്ടു. വാട്ടർ അതോറിറ്റിയുടെ പൈപ്പിട്ട് ജലക്ഷാമം പരിഹരിക്കാൻ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് അവിടങ്ങളിൽ അടിയന്തരമായി കുടിവെള്ളം ടാങ്കറുകളിൽ എത്തിക്കുന്നതിന് ഫണ്ട് ചെലവഴിക്കുന്നതിന് പഞ്ചായത്തുകൾക്ക് അനുമതി നൽകുന്നതിന് കളക്ടറോട് ആവശ്യപ്പെട്ടത്.
കുടിവെള്ളം പമ്പിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ച് സുഗമമാക്കാൻ എംഎൽഎ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കരുതൽ മോട്ടോറുകൾ അറ്റപ്പണി ചെയ്ത് ഉപയോഗയോഗ്യമാക്കി വയ്ക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |