തിരുവല്ല : മഹാത്മാഗാന്ധി മുത്തൂരിലെ ആൽമരച്ചുവട്ടിൽ പ്രസംഗിച്ചതിന്റെ നൂറാം വാർഷികത്തിൽ ശതാബ്ദി സ്മാരകം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഡി.സി.സി നിർവാഹക സമിതിയംഗം ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു. രാഷ്ട്രപിതാവ് പ്രസംഗിച്ച തിരുവല്ല നിയോജകമണ്ഡലത്തിലെ ഏകസ്ഥലമായ മുത്തൂർ ജംഗ്ഷൻ കേന്ദ്രീകരിച്ച് ചരിത്ര പ്രാധാന്യത്തോടെ ശതാബ്ദി പഠനസ്മാരകം നിർമ്മിക്കണമെന്ന് ജയകുമാർ ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ഈപ്പൻ കുര്യൻ, ബിജിമോൻ ചാലാക്കേരി, ശോഭ വിനു,ശാന്തകുമാരി, കാഞ്ചന എം.കെ, ടോണി ഇട്ടി, ജോഫിൻ ജേക്കബ്, ശ്രീജിത്ത് തുളസിദാസ്, ഫിലിപ്പ് വർഗീസ്, ജെയ്സൺ പടിയറ, ഈപ്പൻചാക്കോ, ബിജോയ്, കൊച്ചുമോൻ എന്നിവർ പ്രസംഗിച്ചു. ഗാന്ധിജിയുടെ തിരുവല്ല സന്ദർശനം ചരിത്രമാക്കി ക്യാമ്പയിന് നേതൃത്വം നൽകുവാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |