
കോന്നി : കൊക്കാത്തോട് അള്ളുങ്കൽ പാലം അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊക്കാത്തോടിന് കുറുകെ അള്ളുങ്കൽ ഭാഗത്തേക്ക് മരത്തടി ഉപയോഗിച്ചുള്ള പാലമായിരുന്നു ഉണ്ടായിരുന്നത്. നാട്ടുകാർ നൽകിയ നിവേദനത്തെ തുടർന്നാണ് എം.എൽ.എ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ അനുവദിച്ച് പാലം നിർമ്മാണം പൂർത്തിയാക്കിയത്. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് അദ്ധ്യക്ഷ വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജോജു വർഗീസ്, വി.കെ.രഘു, മിനി രാജീവ്, പി.ആർ.ശിവൻ കുട്ടി, എം.ജി.മോഹൻ, പി.ആർ.പ്രഭാകരൻ, പി.ചന്ദ്രൻ, വേണു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |