
കോന്നി : നവീകരിച്ച വെട്ടൂർ - പുന്നൂർക്കടവ് റോഡ് ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സന്തോഷ് കുമാർ, എം.എസ്.ഗോപിനാഥൻ, കെ.സജികുമാർ, വി.കെ.പുരുഷോത്തമൻ, എം.ആർ.ബാബു, വി.ആർ.വാസുദേവൻ നായർ, തമ്പി എസ്, എം.ആർ.ശാന്തകുമാരി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |