
പത്തനംതിട്ട : അദ്ധ്യാപക നിയമന കാര്യത്തിൽ സുപ്രീം കോടതിയുടെ അന്തിമ വിധി വന്നിട്ടും വിധി നേടിയ മാനേജ്മെന്റ് സ്കൂളുകളിലെ നിയമനങ്ങൾ മാത്രമേ അംഗീകരിക്കുകയുള്ളു എന്ന തരത്തിൽ സർക്കാർ ഇറക്കിയ ഉത്തരവ് നിയമനങ്ങൾ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും ഇത്തരം നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നും കെ പി എസ് ടി എ ജില്ലാ സമിതി ആവശ്യപ്പെട്ടു. മുഴുവൻ അദ്ധ്യാപക നിയമനങ്ങൾക്കും അംഗീകാരം നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്, സെക്രട്ടറി വി ജി കിഷോർ എന്നിവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |