
അടൂർ: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് പള്ളിക്കൽ സർക്കാർ ഹോമിയോപ്പതി ഡിസ്പെൻസറിയിലെ വനിതാജീവനക്കാരെ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് ആദരിച്ചു. കാത്തിരിപ്പ് ഹാളിൽ സ്ഥാപിച്ച ടി.വി സ്വിച്ച് ഓൺ, അമ്മയുംകുഞ്ഞും മുറി, വായനായിടം എന്നിവയുടെ ഉദ്ഘാടനവും നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജഗദീശൻ, പഞ്ചായത്ത് അംഗം രഞ്ജിനി കൃഷ്ണകുമാർ, ആശുപത്രി വികസന സമിതി അംഗങ്ങളായ രവീന്ദ്രൻ പിള്ള, അനു സി.തെങ്ങമം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |