SignIn
Kerala Kaumudi Online
Friday, 23 October 2026 1.05 PM IST

കുരുന്നുകൾക്ക് തുണയായി​ അങ്കണവാടി കം ക്രഷ്

child-

പത്തനംതിട്ട : കുരുന്നുകളുടെ സംരക്ഷണമെന്ന വലി​യ ഉത്തരവാദി​ത്വവുമായി​ അങ്കണവാടി കം ക്രഷ് പദ്ധതി ജില്ലയിലും. 15 അങ്കണവാടികളോട് ചേർന്ന് ക്രഷ് സ്ഥാപിക്കാനുള്ള പദ്ധതിക്ക് . അന്തി​മരൂപമായി​. ആറ് വയസുവരെയുള്ള കുട്ടികളെ രക്ഷിതാവ് ജോലി കഴിഞ്ഞ് മടങ്ങി​വരും വരെ ക്രഷിൽ പാർപ്പി​ക്കാൻ കഴിയും. തൊഴിൽ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള പദ്ധതിയാണിത്. പൽന എന്നാണ് പദ്ധതിയുടെ പേര്. കേന്ദ്രത്തിന്റെ അറുപത് ശതമാനവും സംസ്ഥാനത്തിന്റെ 40 ശതമാനവും വി​ഹി​തം ഉൾപ്പടുത്തിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളും നിയമനങ്ങളും നടപ്പാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ആറ് മാസത്തിനുള്ളിൽ പദ്ധതി നടപ്പാകും. അങ്കണവാടിയിലെ രണ്ട് ജീവനക്കാരെ കൂടാതെ ക്രഷിലും സഹായി അടക്കം രണ്ട് പേർ ഉണ്ടാകും. അതാത് ബ്ലോക്കും വാ‌ർഡും കേന്ദ്രീകരിച്ചാണ് നിയമനം നടക്കുന്നത്. നിയമനം സ്ഥിരമായിരിക്കും.

ജില്ലയിൽ 15 ക്രഷ്

ആദ്യഘട്ടത്തിൽ ജില്ലയിൽ 15 അങ്കണവാടി കം ക്രഷ് ഉണ്ടാകും. പറക്കോട്, പറക്കോട് അഡീഷണൽ, പുളിക്കീഴ്, പന്തളം, പന്തളം അഡീഷണൽ, കോന്നി അഡീഷണൽ, റാന്നി, റാന്നി അഡീഷണൽ ഐ.സി.ഡി.എസ് ബ്ലോക്കുകളിൽ ഒന്ന് വീതവും മല്ലപ്പള്ളി, ഇലന്തൂർ രണ്ടും കോയിപ്രത്ത് മൂന്നും അങ്കണവാടി കം ക്രഷ് പദ്ധതി നടപ്പാക്കും.

1. പദ്ധതി വിലയിരുത്താൻ സംസ്ഥാനതല സമിതി നാലുമാസത്തിലൊരിക്കലും ജില്ലാതല സമിതികൾ ഓരോ മാസവും അവലോകന യോഗം ചേരും.

2. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ 61,000 രൂപ അങ്കണ വാടികൾക്ക് നൽകി.

3. ഒരു യൂണിറ്റിന് ഒരു വർഷം 3,35,600 രൂപ ഗ്രാന്റ് അനുവദിക്കും

ശിശു ക്ഷേമ സമിതിയുടെ

ക്രഷുകൾ പ്രതി​സന്ധി​യി​ൽ

ജില്ലയിൽ ശിശു ക്ഷേമ സമിതിയുടെ കീഴിൽ ഒൻപത് ക്രഷുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതോടുകൂ‌ടി ഈ ക്രഷുകളുടെ ഫണ്ടുകൾ നിലയ്ക്കും. അതോടെ ഈ പദ്ധതി താൽക്കാലികമായി അവസാനിപ്പിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ക്രഷ് യൂണിറ്റുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL