
പത്തനംതിട്ട : റാന്നി അങ്ങാടി മേനാംതോട്ടത്തെ പ്രവർത്തനമില്ലാത്ത മേനാംതോട്ടം ആശുപത്രിയുടെ കാടുപിടിച്ച പഴയ ഡോക്ടേഴ്സ് ക്വാർട്ടേഴ്സിൽ മോഷണം നടത്തിയ പ്രതികളെ റാന്നി പൊലിസ് പിടികൂടി. മണിമല മുക്കട ചാരുവേലി പ്ലാന്തോട്ടത്തിൽ വീട്ടിൽ വിഷ്ണു (21), സഹോദരൻ വിശാഖ് (18) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 6ന് പഴയ ഇലക്ട്രിക് വയറുകളും മറ്റും രണ്ടുപേർ ചേർന്ന് മോഷ്ടിച്ചു കൊണ്ടുപോകുന്നത് സമീപവാസി കണ്ടു. ഉടൻ ആളുകളെ വിളിച്ചു കൂട്ടുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. വിശാഖിനെ നാട്ടുകാർ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു, വിഷ്ണു ഓടി രക്ഷപ്പെട്ടു, ഇയാളെ പിന്നീട് കസ്റ്റഡിയിലെടുത്തു.
റാന്നി ഐത്തലയിൽ വാടകയ്ക്ക് താമസിക്കുകയാണ് ഇരുവരും. ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റർ റാന്നി മുണ്ടപ്പുഴ പഴയാട്ടു ഹൗസിൽ തോമസ് പി ബാബുവിന്റെ മൊഴിയനുസരിച്ചാണ് മോഷണത്തിന് കേസെടുത്തത്. 10,000 രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |