
പ്രക്കാനം : തോട്ടുപുറം ഗവ.എൽ പി ജി സ്കൂളിന്റെ 111ാമത് വാർഷികവും പഠനോത്സവവും ചെന്നീർക്കര പഞ്ചായത്തംഗം സജി ജോൺ ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ്.എം.സി അംഗവും സാമൂഹ്യ പ്രവർത്തകനുമായ സാമുവേൽ പ്രക്കാനം അദ്ധ്യക്ഷതവഹിച്ചു.
പ്രഥമാദ്ധ്യാപിക സൂസമ്മ വർഗീസ്, റിട്ട.ഹെഡ്മിസ്ട്രസ് പി.സുജാത കുമാരി, പി.ടി.എ പ്രസിഡന്റ് എം.കെ ജിനു, എസ്.ആർ.ജി കൺവീനർ അഞ്ജലി കൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി എസ്.രാജി , അനിത ഹെവിൻ തുടങ്ങിയവർ പ്രസംഗിച്ചു. സബ് ജില്ലാ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള അവാർഡു വിതരണവും കലാപരിപാടികളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |