
പത്തനംതിട്ട : കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുളളവരുടെ കുട്ടികളിൽ ബിരുദം, പി.ജി, പ്രൊഫഷണൽ പി.ജി, ഐ.ടി.ഐ, ടി.ടി.സി പോളിടെക്നിക്, ജനറൽ നഴ്സിംഗ്, ബി.എഡ്, മെഡിക്കൽ ഡിപ്ലോമ എന്നീ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡു വിതരണം ബോർഡ് ഡയറക്ടർ വർഗീസ് ഉമ്മൻ നിർവ്വഹിച്ചു.
കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ടി.ആർ.ബിജുരാജ് അദ്ധ്യക്ഷതവഹിച്ചു. കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് പി.എസ്.കൃഷ്ണകുമാർ, ഡി.കെടി.എഫ്. ജില്ലാ പ്രസിഡന്റ് തട്ടയിൽ ഹരികുമാർ, ബി.കെ.എം.യു ജില്ലാ വൈസ് പ്രസിഡന്റ് ഷാജി തോമസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |