
വെച്ചൂച്ചിറ: പരുവ ഗവ.എൽ.പി സ്കൂൾ 68ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും പൂർവവിദ്യാർത്ഥി സംഗമവും 30,31 തീയതികളിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. വിരമിക്കുന്ന പ്രഥമാദ്ധ്യാപകൻ അനിൽ ബോസിന് യാത്രയയപ്പ് നൽകും. 30ന് ഉച്ചകഴിഞ്ഞ് 3ന് പൂർവ്വ വിദ്യാർത്ഥി സംഗമം വെച്ചൂച്ചിറ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.ആർ.സുരേഷ്കുമാർ ഉദ്ഘാടനം ചെയ്യും. പൂർവവിദ്യാർത്ഥി ജി.ബാലഗോപാലൻ നായർ അദ്ധ്യക്ഷനാകും. വൈകിട്ട് 5.30 മുതൽ കലാപരിപാടികൾ. 31ന് ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ പൊതുസമ്മേളനവും യാത്രയയപ്പും അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും.വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് അദ്ധ്യക്ഷത വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |