
വള്ളിക്കോട് : മാലിന്യമുക്തം നവകേരളം ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വള്ളിക്കോട് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കേരള ബാങ്ക് ഡയറക്ടർ എസ്.നിർമ്മലാദേവി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.ആർ.രാജൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസന്ന രാജൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.പി.ജോസ്, ഗീതാകുമാരി, ലക്ഷ്മി.ജി, ബാങ്ക് വൈസ് പ്രസിഡന്റ് ചന്ദ്രമതി യശോധരൻ, സെക്രട്ടറി പി.ജി .ഗോപകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |