
പത്തനംതിട്ട : പള്ളിയോട സേവാസംഘത്തിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്ന് എൻ.എസ്.എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ പറഞ്ഞു. പള്ളിയോടങ്ങൾക്കുള്ള ഗ്രാൻഡും വിദ്യാർത്ഥികൾക്കുള്ള ധനസഹായവും വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സാമ്പദേവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ട്രഷറർ ശ്രീ രമേശ് കുമാർ മാലിമേൽ, വൈസ് പ്രസിഡന്റ് കെ.എസ്.സുരേഷ്, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബി.കൃഷ്ണകുമാർ, എം.കെ.ശശികുമാർ, രവീന്ദ്രൻ നായർ, പാർത്ഥസാരഥി, മുരളി ജി.പിള്ള, ഡോ.സുരേഷ്ബാബു എന്നിവർ സംസാരിച്ചു.
പള്ളിയോട സേവാസംഘവും പന്തളം കാരുണ്യ ഐ ഹോസ്പിറ്റലും ചേർന്ന് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി. പത്തനംതിട്ട ഡിവൈ.എസ്.പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. നൂറോളം ആളുകൾ നേത്ര പരിശോധന നടത്തി. തുടർന്നുള്ള മാസങ്ങളിലും സൗജന്യ ചികിത്സ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |