
വടശേരിക്കര : ബംഗ്ലാംകടവ് - ജണ്ടായിക്കൽ - ഒഴുവൻപാറ റോഡിന്റെ പുനരുദ്ധാരണം വേഗത്തിലാക്കണമെന്ന് സി.പി.ഐ വടശേരിക്കര ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ അസി.സെക്രട്ടറി അഡ്വ.കെ.ജി രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിലംഗം ഡി.സജി രാഷ്ട്രീയ റിപ്പോർട്ടും ലോക്കൽ സെക്രട്ടറി ജോയി വള്ളിക്കാല സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി ജോജോ കോവൂർ, അസി.സെക്രട്ടറി സന്തോഷ് കെ.ചാണ്ടി, ജില്ലാ കൗൺസിലംഗം എം.വി.പ്രസന്നകുമാർ, മണ്ഡലം സെക്രട്ടറിയേറ്റംഗം ആർ.നന്ദകുമാർ, പി.സി.സജി, പി.ജെ.ബാബു, സജി കെ.ചാണ്ടി, വി.ജെ.ദാനി, സജി പാലത്തുങ്കൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |