
ഇലന്തൂർ: പട്ടികജാതി വികസന ഓഫീസിന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ അംഗീകാരം ലഭിച്ചു. ഈനേട്ടം കൈവരിക്കുന്ന ജില്ലയിലെ ആദ്യ പട്ടികജാതി വികസന ഓഫീസാണിത്. മികവാർന്ന ഫ്രണ്ട് ഓഫീസ്, ദിനപത്രം, ടെലിവിഷൻ സംവിധാനങ്ങൾ, പ്രത്യേക രജിസ്റ്ററുകൾ, സ്ഥിരമായി രജിസ്റ്റർ പരിശോധിന, വാട്സ്ആപ് ഗ്രൂപ്പ്, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവയാണ് നേട്ടത്തിന് പിന്നിൽ. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി കുട്ടികളുൾപ്പെടുന്ന സേവ് ക്ലബും പ്രവർത്തിക്കുന്നു. പരാതിപരിഹാര പ്രവർത്തനങ്ങളിലും സമയബന്ധിതമായി സേവനങ്ങൾ നൽകുന്നതിലും പൊതുജനങ്ങൾക്കൊപ്പം നിലകൊള്ളുമെന്ന് ഇലന്തൂർ പട്ടികജാതി വികസന ഓഫീസർ എസ്.ആനന്ദ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |