
തിരുവല്ല : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഭരണഘടനയിലെ മതേതര മൂല്യങ്ങൾ " എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മാത്യു ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഫ്രാൻസിസ് വി ആന്റണി അദ്ധ്യക്ഷനായി. ഡോ.ടി.എസ് ശ്യാംകുമാർ വിഷയാവതരണം നടത്തി. അഡ്വ.പി.എസ് മുരളീധരൻ നായർ, കണ്ണശ സ്മാരക ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ.വർഗീസ് മാത്യു, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.ബാലചന്ദ്രൻ , പ്രൊഫ.കെ.വി.സുരേന്ദ്രനാഥ്, ജോർജ് തോമസ്, പി.സി സുരേഷ്കുമാർ, അഡ്വ.രാജേഷ് ചാത്തങ്കരി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |