
റാന്നി : ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോക ക്ഷയരോഗ ദിനാചരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം നിർവഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി അദ്ധ്യക്ഷനായി. ബോധവൽക്കരണ റാലി റാന്നി ഡി.വൈ.എസ്.പി. ആർ.ജയരാജ് ഫ്ളാഗ് ഓഫ് ചെയ്തു. തിരുവല്ല സബ് കളക്ടർ സുമിത് കുമാർ ഠാക്കൂർ മുഖ്യാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ റ്റി.ബി.സെന്റർ റെസ്പിറേറ്ററി മെഡിസിൻ ജൂനിയർ കൺസൾട്ടന്റ് ഡോ.എസ്.നിയാസ് ഷാ വിഷയാവതരണം നടത്തി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ലിന്റാ ജോസഫ് ദിനാചരണ പ്രതിജ്ഞ ചൊല്ലി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |