
പത്തനംതിട്ട : വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തലിനായി നോർക്ക റൂട്ട്സ് പ്രത്യേക അറ്റസ്റ്റേഷൻ ക്യാമ്പ് ജില്ലയിൽ ഇന്ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന അറ്റസ്റ്റേഷൻ ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് പങ്കെടുക്കാം. രജിസ്റ്റർ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട്, പാസ്പോർട്ട്, സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസലും പകർപ്പും സഹിതം എത്തണം. നോർക്കറൂട്ട്സിന്റെ തിരുവനന്തപുരം സെന്ററിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഇന്ന് ഉണ്ടായിരിക്കില്ല. ഫോൺ : 04712770500, 2329951, +918281004903.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |