
പത്തനംതിട്ട: ലഹരി വ്യാപനത്തിനെരെ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന പ്രചരണ - ബോധവത്കരണ പരിപാടി - വാർ എഗനിസ്റ്റ് ഡ്രഗ്സ് - ജില്ലാതല ഉദ്ഘാടനം ഡി സി സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ്കുമാർ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ജി.കിഷോർ, എസ്.പ്രേം, എസ്.ദിലീപ്കുമാർ, ബിറ്റി അന്നമ്മ തോമസ്, വി.ലിബികുമാർ, എസ്.ചിത്ര, അജിത്ത് ഏബ്രഹാം, ഫ്രെഡി ഉമ്മൻ, പ്രീത ബി.നായർ, അബ്ദുൾ കലാം ആസാദ്, നാസർ തോണ്ടമണ്ണിൽ, അജിത്ത് മണ്ണിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |