
പത്തനംതിട്ട : ആശാവർക്കർമാർക്ക് പ്രതിമാസം 2000 രൂപ വീതം അധിക ഓണറേറിയം നൽകുവാനുള്ള വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ തീരുമാനം മാതൃകയാക്കി ജില്ലയിലെ യു.ഡി.എഫ് ഭരണത്തിലുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഓണറേറിയം നൽകുന്നതിനായ തീരുമാനം കൈക്കൊള്ളണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ നിർദ്ദേശം നൽകി. ആശാ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാത്ത സംസ്ഥാന സർക്കാർ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും സർക്കാർ ഈ കാര്യത്തിൽ അടിയന്തരമായി ചർച്ച നടത്തി സമരം അവസാനിപ്പിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |