SignIn
Kerala Kaumudi Online
Friday, 23 October 2026 8.25 PM IST

ആശാസമരം : തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നിൽ നാളെ ധർണ

congress

പത്തനംതിട്ട : ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവർ വേതന വർദ്ധനവിനും മറ്റ് ആനുകൂല്യങ്ങൾക്കും വേണ്ടി സെക്രട്ടറിയേറ്റിന് മുൻപിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് മുൻപിൽ ധർണ്ണ നടത്തും. ജില്ലാതല ഉദ്ഘാടനം വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ നിർവഹിക്കും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ധർണ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെ.പി.സി.സി ഭാരവാഹികൾ, കെ.പി.സി.സി അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ എന്നിവർ ഉദ്ഘാടനം ചെയ്യും.

ആശാ വർക്കർമാർക്ക് പ്രതിമാസം 2000 രൂപ വീതം അധിക ഓണറേറിയം നൽകുവാനുള്ള വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ തീരുമാനം മാതൃകയാക്കി ജില്ലയിലെ യു.ഡി.എഫ് ഭരണത്തിലുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഓണറേറിയം നൽകാൻ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ നിർദ്ദേശം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL