
പത്തനംതിട്ട : സാമ്പത്തികകേന്ദ്രമായി നഗരത്തെ വളർത്താനും ടൂറിസം വികസനത്തിനും പദ്ധതികളുമായി നഗരസഭ ബഡ്ജറ്റ്. ഡെസ്റ്റിനേഷൻ വെഡിംഗ് സെന്ററുകൾ, ആർട്ട് ഗാലറി, അർബൻ സെൻട്രൽ പാർത്ത്, കടവ് റീസ്റ്റോറേഷൻ പാക്കേജ്, ഇനൊവേഷൻ വില്ലേജ്, അക്വാ റോക്ക് അഡ്വഞ്ചർ പാർക്ക്, റൂം ഫോർ റിവർ, അർബൻ സെൻട്രൽ പാർക്ക് തുടങ്ങിയ പദ്ധതികളാണ് വൈസ് ചെയർപേഴ്സൺ ആമിന ഹൈദരാലി അവതരിപ്പിച്ച ബഡ്ജറ്റിലെ പ്രധാന നിർദേശങ്ങൾ. ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.
വിവാഹ ആഘോഷങ്ങൾ ചെലവ് കുറച്ച് നടത്താൻ മൈലാട്പാറയിലും ആഴൂരിലും ഡെസ്റ്റിനേഷൻ വെഡിംഗ് സെന്ററുകൾ നിർമിക്കും. വിശദപദ്ധതിരേഖ തയ്യാറാക്കാൻ ഒരുലക്ഷം രൂപ വകയിരുത്തി.
നഗരത്തെ സാമ്പത്തിക കേന്ദ്രമാക്കുന്നതിന് അഞ്ചക്കാലയിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കും ഐ.ടി ഹബ്ബിനുമായി ഇനൊവേഷൻ വില്ലേജ് നിർമിക്കും. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കാമ്പസുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിന് അഞ്ചുലക്ഷം അനുവദിച്ചു.
സുബല പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് അമൃത് പദ്ധതിയിലൂടെ 75 ലക്ഷം രൂപ ചെലവഴിക്കും. ഗതാഗതകുരുക്ക് പരിഹരിക്കാൻ ചുരുളിക്കോട്, തോണിക്കുഴി, മുണ്ടുകോട്ടക്കൽ, മൈലപ്ര, കുമ്പഴ, കല്ലറ കടവ്, കോളേജ് ജംഗ്ഷൻ എന്നിവ ബന്ധിപ്പിച്ച് ഔട്ടർ റിംഗ് റോഡ് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തും. അമൃത് 2.0 കുടിവെള്ള പദ്ധതി 2026ൽ നാടിന് സമർപ്പിക്കും.
മറ്റ് പ്രഖ്യാപനങ്ങൾ
ബാഡ്മിന്റൺ കോർട്ട് നിർമ്മാണം : 30 ലക്ഷം.
കടവ് റീസ്റ്റോറേഷൻ പാക്കേജ്: ആറ്റു കടവുകൾ സൗന്ദര്യവത്കരണത്തിലൂടെ വിനോദ വിശ്രമ മേഖലകളാക്കുന്നതിന് പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം രൂപ വകയിരുത്തി.
ഹാപ്പി ഹോം ആൻഡ് ഹാർമണി സെന്റർ: മൂന്നാം വാർഡിൽ ബഡ്സ് സ്‌കൂളിനായി നിർമിച്ച കെട്ടിടം സ്ത്രീകൾക്കും കുട്ടികൾക്കും പ്രായമായവർക്കും വിനോദത്തിനും വിശ്രമത്തിനുമായി ഉപയോഗിക്കും.
ഒമ്പതാം വാർഡിൽ റിംഗ് റോഡിനോട് ചേർന്ന് ഫുഡ് സ്ട്രീറ്റിന് 25 ലക്ഷം.
കുമ്പഴ കോട്ടപ്പാറ പ്രദേശത്ത് വ്യവസായ എസ്റ്റേറ്റ്.
അക്വാ റോക്ക് അഡ്വഞ്ചർ പാർക്ക്: കൊളവരിക്കൽ പാറയിൽ സാഹസിക വിനോദ സഞ്ചാര പാർക്ക്.
ജോഗിംഗ്, സൈക്ലിംഗ്, ഓപ്പൺ ജിം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കി റിംഗ് റോഡിനെ അർബൻ ഹെൽത്ത് കോറിഡോറാക്കും.
പട്ടികജാതി പട്ടികവർഗ വികസനം 1.73 കോടി
കൃഷി മൃഗസംരക്ഷണം 25 ലക്ഷം,
വനിതാക്ഷേമത്തിന് 51 ലക്ഷം,
തൊഴിലുറപ്പ് പദ്ധതിക്ക് 5.20 കോടി,
വരവ് : 85.04 കോടി,
ചെലവ് : 75.65 കോടി
നീക്കിയിരിപ്പ് : 9.39 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |