SignIn
Kerala Kaumudi Online
Friday, 23 October 2026 8.25 PM IST

മാർച്ച് നടത്തി​

road-

റാന്നി : എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റാന്നി പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ച് സി.പി.എം ജില്ലാസെക്രട്ടറി രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. കുടിശി​കയായ തൊഴിലുറപ്പ് കൂലി അനുവദിക്കുക, ലേബർ ബഡ്ജറ്റ് വെട്ടിക്കുറച്ച നടപടി പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഏരിയാപ്രസിഡന്റ് ഓമനരാജൻ അദ്ധ്യക്ഷയായി. ഏരിയാസെക്രട്ടറി ബിനോയി കുര്യാക്കോസ്, ജില്ലാകമ്മിറ്റി അംഗം നിഷാരാജീവ്, ജിതിൻരാജ് , ഷെമിനാ സുധീർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL