
പത്തനംതിട്ട : ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ കുറവ് രോഗീപരിചരണത്തെ ബാധിക്കുന്നു. സംസ്ഥാനത്ത് 503 ഡോക്ടർമാരുടെ ഒഴിവുകൾ ഉള്ളതിൽ മുപ്പതെണ്ണം ജില്ലയിലാണ്.
പി.എസ്.സിയിലൂടെ നിയമനം ലഭിച്ചവരിൽ ഏറെപേരും ഉന്നതപഠനത്തിന് പോകുന്നതും താത്കാലിക നിയമനങ്ങൾ നിറുത്തിയതും പ്രതിസന്ധിയാകുകയാണ്. എൻ.എച്ച്.എം വഴി ജോലിയിൽ പ്രവേശിക്കുന്ന താത്കാലിക ഡോക്ടർമാരും നഴ്സുമാരും തുടരുന്നതുമില്ല.
നിലവിൽ ഒഴിവുള്ളതിലധികവും പ്രൊമോഷൻ തസ്തികകളായതിനാൽ നിയമനം നടത്തുന്നതിനും തടസമുണ്ട്. ജില്ലയിലെ ആശുപത്രികളിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ അഭാവം വലിയ തോതിലുണ്ട്. ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, അടൂർ ജനറൽ ആശുപത്രി, റാന്നി, കോന്നി, മല്ലപ്പള്ളി താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം ഡോക്ടർമാരുടെ ഒഴിവുകളുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലും വീഴ്ചയുണ്ട്. ജാേലി ക്രമീകരണത്തിന്റെ ഭാഗമായി മെഡിക്കൽ ഓഫീസർമാരായി പി.എച്ച്.സികളിലേക്ക് പോയവരിൽ ഭൂരിഭാഗവും മാതൃസ്ഥാപനത്തിലേക്ക് മടങ്ങിയത് പി.എച്ച്.സികളുടെ പ്രവർത്തനത്തെയും ബാധിക്കുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോന്നി സർക്കാർ മെഡിക്കൽ കോളജിൽ റസിഡന്റ് ഡോക്ടർമാരുടെയടക്കം ഒഴിവുകളുണ്ട്. മെഡിക്കൽ കോളജിലെ ഫാക്കൽറ്റി ഡോക്ടർമാരുടെ സേവനം ആശുപത്രി പ്രവർത്തനത്തിന് പൂർണമായും ലഭിക്കുന്നില്ല.
ആരോഗ്യവകുപ്പിലെ അനുബന്ധ ജീവനക്കാരുടെ കുറവും ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. നഴ്സിംഗ് അസിസ്റ്റന്റ്, തിയേറ്റർ ടെക്നീഷൻ, നഴ്സിംഗ് ഓഫീസർ തുടങ്ങിയ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.
ആശുപത്രി പ്രവർത്തത്തെ ബാധിക്കല്ല.
ഒഴിവുകൾ ഉണ്ടാകുന്നത് സാധാരണമാണ്. ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കില്ല.
ഒഴിവുകൾ നികത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ആരോഗ്യ വകുപ്പ് അധികൃതർ
പുതിയ നിയമനം ലഭിച്ചവർ ഉന്നത പഠനത്തിന് പോകുന്നതും സ്ഥാനക്കയറ്റം ലഭിച്ചവർ ദീർഘാവധിയിൽ പ്രവേശിക്കുന്നതും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ തടസമാകുകയാണ്.
ജില്ലയിൽ 30 ഡോക്ടർമാരുടെ ഒഴിവുകൾ,
സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും കുറവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |