SignIn
Kerala Kaumudi Online
Friday, 23 October 2026 3.47 AM IST

സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫീസിന് കല്ലിട്ടു

citu

പത്തനംതിട്ട : സി.ഐ.ടി.യു ജില്ലാ കമ്മിറ്റിക്കായി പുതുതായി നിർമിക്കുന്ന ഓഫീസിന് തറക്കല്ലിട്ടു. കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിന്റെ ഭാഗമായി പത്തനംതിട്ട നഗര ചത്വരത്തിൽ ചേർന്ന പൊതുസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എസ്.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സംസ്ഥാന കമ്മിറ്റിയംഗം കെ.പി.ഉദയഭാനു, പി.ജെ.അജയകുമാർ, സുനിത കുര്യൻ, കെ.സി.രാജഗോപാലൻ, മലയാലപ്പുഴ മോഹനൻ, ആർ.സനൽകുമാർ, എം.വി.സഞ്ജു, എൻ.സജികുമാർ, ശ്യാമ ശിവൻ, സക്കീർ അലങ്കാരത്ത്, ബൈജു ഓമല്ലൂർ, എം.ബി.പ്രഭാവതി, ടി.ഡി.ബൈജു, ജി.കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് പി.ബി.ഹർഷകുമാർ സ്വാഗതവും കെ.അനിൽകുമാർ നന്ദിയും പറഞ്ഞു. പത്തനംതിട്ട കല്ലറക്കടവിലാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 12,675 ചതുരശ്രയടി വിസ്തീർണമുള്ള ഓഫീസ് സമുച്ചയം നിർമിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL