SignIn
Kerala Kaumudi Online
Friday, 23 October 2026 3.47 AM IST

എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞു, അടങ്ങി​യൊതുങ്ങി​ വീട്ടി​ലേക്ക്

sslc

പത്തനംതിട്ട : ആഘോഷങ്ങളും അമിത ആഹ്ലാദ പ്രകടനങ്ങളുമില്ലാതെ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് വി​ദ്യാർത്ഥി​കൾ വീട്ടി​ലേക്ക് മടങ്ങി​. അവസാന ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് നിയന്ത്രണമേർപ്പെടുത്തിയതോടെ പരീക്ഷ കഴിഞ്ഞ് വേഗത്തിൽ തന്നെ കുട്ടികളെല്ലാം മടങ്ങി. പോകാൻ മടിച്ചവരെ അദ്ധ്യാപകർ പറഞ്ഞ് മനസിലാക്കി വീട്ടി​ലേക്കയച്ചു.

രക്ഷിതാക്കളിൽ കൂടുതൽപേരും സ്കൂളിലെത്തിയിരുന്നു. എല്ലാ സ്കൂളുകളിലും പൊലീസിന്റെ ശക്തമായ പട്രോളിംഗുമുണ്ടായിരുന്നു. ബസ് സ്റ്റാൻഡുകളിലും സ്റ്റോപ്പുകളിലും പൊലീസ് പ്രത്യേക പരിശോധന നടത്തി. സ്കൂൾ വിട്ട് വീട്ടിൽ പോകാതെ നിന്ന കുട്ടികളെ പൊലീസ് സ്ഥലം ചോദിച്ചറിഞ്ഞ് ബസിൽ കയറ്റി വിട്ടു. ഉച്ചയോടെ കുട്ടികളെല്ലാം പോയി എന്ന് ഉറപ്പ് വരുത്തിയാണ് പൊലീസ് മടങ്ങിയത്.

വി​ദ്യാർത്ഥി​കളുടെ ഇടയി​ലെ ലഹരി​യും അക്രമവാസനകളും സമാധാന ജീവി​തത്തി​ന് ഭീഷണി​യായ സാഹചര്യത്തി​ലാണ് കർശനനി​യന്ത്രണം ഏർപ്പെടുത്തി​യത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL