SignIn
Kerala Kaumudi Online
Friday, 23 October 2026 3.47 AM IST

സമഗ്രവികസനം ഇനി വിരൽത്തുമ്പിൽ, ഡിജിറ്റൽ മാപ്പിംഗ് ഡ്രോൺ സർവേക്ക് ഇരവിപേരൂരിൽ തുടക്കം

digital-survey

തിരുവല്ല : സുസ്ഥിരവികസനം ലക്ഷ്യമിട്ട് ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന ജി.ഐ.എസ് മാപ്പിംഗ് പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിന്റെ പരിധിയിലെ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ ഇനി ഒറ്റക്ലിക്കിൽ ലഭ്യമാകും. നൂതന സാങ്കേതികവിദ്യകളുടെ സഹായത്താൽ പഞ്ചായത്തിന്റെ പരിധിയിലെ മുഴുവൻ മനുഷ്യ, പ്രകൃതിവിഭവ വിവരങ്ങളും ശേഖരിച്ച് ആവശ്യാനുസരണം വിരൽതുമ്പിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ് ലക്ഷം രൂപ വകയിരുത്തിയാണ് ആദ്യഘട്ട സർവ്വേക്ക് തുടക്കമിട്ടത്. ജനക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയാണ് പ്രധാന ലക്ഷ്യം. പഞ്ചായത്ത് പരിധിയിലെ മുഴുവൻ വിവരങ്ങളും ശേഖരിച്ച് ആസൂത്രണം, പദ്ധതി വിഭാവന നിർവഹണം എന്നിവക്കായി വെബ് പോർട്ടൽ തയ്യാറാക്കുന്നതാണ് പദ്ധതി. ജലസ്രോതസ്സുകൾ, പാതകൾ, കെട്ടിടങ്ങൾ, തെരുവ് വിളക്കുകൾ, കുടിവെള്ള പൈപ്പുകൾ, തോടുകൾ, കിണറുകൾ, പാലങ്ങൾ,കലുങ്കുകൾ എന്നിവയുടെ വിവരശേഖരണം ഡ്രോൺ ഉപയോഗിച്ച് നടത്തും. ജീവനക്കാർക്ക് ഫീൽഡ് വർക്ക് ഇല്ലാതെ തന്നെ കൃത്യതയോടെ പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും ഇതിലൂടെ സാധിക്കും. മുഴുവൻ കെട്ടിടങ്ങളുടെയും ഫോട്ടോ ഉൾപ്പടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തി മാപ്പ് ഒരുക്കുന്നതോടൊപ്പം റോഡ്, ലാൻഡ്മാർക്ക്, തണ്ണീർത്തടങ്ങൾ, സൂക്ഷ്മതല ഭൂവിനിയോഗ മാപ്പുകൾ എന്നിവ വെബ്‌പോർട്ടലിൽ ആവശ്യാനുസരണം സെർച്ച് ചെയ്ത് പരിശോധിക്കാനും കഴിയും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർവഹണ ചുമതല. കെട്ടിടങ്ങളുടെ വിസ്തീർണ്ണം, കുടുംബങ്ങളുടെ വിവരങ്ങൾ, വികസന റിപ്പോർട്ട്, വാർഡ് മാപ്പ്, ഹരിത കർമ്മ സേനയുടെ ഡാറ്റ ബാങ്ക് എന്നിവയും സർവേയിൽ ഉൾപ്പെടുന്നു.


പഞ്ചായത്തിനെ സമ്പൂർണ്ണ ഭൗമ പഞ്ചായത്ത് ആക്കി ഉയർത്താനും പഞ്ചായത്തിലെ എല്ലാ വിവരങ്ങളും ഡിജിറ്റലൈസ് ആക്കാനും ഇതിലൂടെ സാധിക്കും
കെ.ബി.ശശിധരൻ പിള്ള
ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ്‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL