
പത്തനംതിട്ട: ജില്ലാ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ കോ-ഓർഡിനേറ്റർമാരായ അദ്ധ്യാപകരെയും, എസ്.പി.ജി ജോയിന്റ് കൺവീനർമാരായ പൊലീസ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് പരിശീലന പരിപാടി നടത്തി. ജില്ലാ അഡീഷണൽ എസ്.പി ആർ.ബിനു അദ്ധ്യക്ഷത വഹിച്ചു. എസ്.പി.ജിയുടെ ഉദ്ദേശലക്ഷ്യങ്ങളിൽ കുട്ടികൾ നേരിടുന്ന ലഹരി, ഡിജിറ്റൽ അടിമത്തം, പോക്സൊ നിയമബോധവൽക്കരണം, ഗതാഗതവുമായി ബന്ധപ്പെട്ട ശുഭയാത്ര പദ്ധതി എന്നീ വിഷയങ്ങളിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ബിനി, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി, ഗതാഗത വകുപ്പ് മോട്ടോർ വെഹിക്കിൾ അസിസ്റ്റന്റ് ഇൻസ്പെക്ടർ സജീം ഷാ, കാവൽ പദ്ധതി കോ-ഓർഡിനേറ്റർ ലിബിൻ കുഞ്ഞുമോൻ , ജില്ലാ നാർക്കൊട്ടിക് സെൽ എസ്.ഐ.മുജീബ് റഹ്മാൻ എന്നിവർ ക്ലാസുകൾ നയിച്ചു. എസ്.പി.ജി പദ്ധതി എ.ഡി.എൻ.ഒ എസ്.ഐ.സുരേഷ് കുമാർ, എസ്.പി.സി സി.പി.ഒയുമായ മനോജ്.ബി.നായർ എന്നിവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |