
അങ്ങാടിക്കൽ: പ്രോഗ്രസീവ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാർ ഇന്ന് ഉച്ചയ്ക്ക് മൂന്നിന് എസ് എൻ വി എച്ച് എസ് എസ് ആൻഡ് വി എച്ച് എസ് എസ് ഗ്രന്ഥശാല ഒാഡിറ്റോറിയത്തിൽ നടക്കും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.സതികുമാരി ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് എൻ.സഹദേവൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി കെ.സോമൻ,
ജില്ലാ വിമുക്തി ടീം അസി.എക്സൈസ് ഒാഫീസർ ഹരീഷ്, സ്കൂൾ മാനേജർ രാജൻ ഡി.ബോസ്, സി.വി.ചന്ദ്രൻ, കെ.വിജയകുമാർ, ആർ.ഷിബു, കെ.ജി.രാജൻ തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |