SignIn
Kerala Kaumudi Online
Friday, 23 October 2026 5.30 PM IST

അവധിക്കാലം അടിപൊളിയാക്കാം, സർക്കാർ ബസിൽ വിനോദയാത്ര

ksrtc

പത്തനംതിട്ട : വേനൽഅവധിയായതോടെ പോക്കറ്റ് കാലിയാകാതെ ഉല്ലാസയാത്ര പോകാൻ ബഡ്ജറ്റ് ടൂറിസവുമായി കെ.എസ്.ആർ.ടി.സി.

അറിയപ്പെടാത്ത ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ഉല്ലാസ യാത്രകൾ നാളെ തുടങ്ങും. വന്യതയുടെയും കോടമഞ്ഞിന്റെയും കാറ്റിന്റെയും കുന്നുകളുടെയും താഴ്വാരങ്ങളുടെയും ഇടങ്ങളിലേക്കാണ് യാത്ര. സാധാരണക്കാർക്കും കുറഞ്ഞ ചെലവിൽ യാത്രാനുഭവം ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നാണ് ട്രിപ്പുകൾ നടത്തുന്നത്. കുറഞ്ഞ രീതിയിൽ താമസ സൗകര്യങ്ങൾ ഉൾപ്പെടുത്തി ഒരു ദിവസ പാക്കേജ് മുതൽ നാലുനാൾ നീണ്ടു നിൽക്കുന്ന ട്രിപ്പുകൾ വരെ യാത്രയിലുണ്ട്. ഭക്ഷണചാർജ്ജ് ഉൾപ്പെടുത്തിയും അല്ലാതെയും കുറഞ്ഞ നിരക്കുകളാണ് ബഡ്ജറ്റ് യാത്രകൾക്കുള്ളതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.

ഒറ്റയ്ക്കും കുടുംബമായും സംഘം ചേർന്നും യാത്രകളിൽ പങ്കാളിയാകാം.

ഉല്ലാസ യാത്രകൾ നാളെ മുതൽ ഏപ്രിൽ 29 വരെ

ഗവി, മാമലകണ്ടം മാങ്കുളം ആനക്കുളം, പൊന്മുടി, തെന്മല, മലക്കപ്പാറ, ചതുരംഗപ്പാറ, മറയൂർ, കാന്തല്ലൂർ, മൂന്നാർ, വയനാട്, രാമക്കൽമേട്, വണ്ടർലാ, നെല്ലിയാമ്പതി, സൈലന്റ് വാലി,

കൊച്ചിയിൽ

ആഡംബര കപ്പലിൽ അറബിക്കടലിലൂടെ അസ്തമയ സൂര്യനെ കണ്ട് കലാപരിപാടികളുമായി അഞ്ചു മണിക്കൂർ യാത്ര. സാഗരറാണി, കൊച്ചി കായലിലൂടെയുള്ള യാത്രകൾ.

വിളിക്കാം

പത്തനംതിട്ട : 9495752710, 9995332599
തിരുവല്ല : 9744348037, 9745322009,
അടൂർ : 9846752870, 7012720873
പന്തളം : 9562730318, 9497329844
റാന്നി : 9446670952
കോന്നി : 9846460020
മല്ലപ്പള്ളി : 9744293473


ജില്ലാ കോർഡിനേറ്റർ
9744348037

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL