ഇലവുംതിട്ട : മലനടയിലെ അശ്വതി ഉത്സവ ദിവസമായ ഇന്ന് കെട്ടുകാഴ്ചകൾ ഇലവുംതിട്ട ജംഗ്ഷനിൽ അണിനിരക്കും. ജനക്കൂട്ടം നിറയുന്ന ജംഗ്ഷനിൽ പഞ്ചായത്ത് വ്യാപാര സമുച്ചത്തിന് മുകളിൽ കെട്ടുകാഴ്ച കാണാൻ ആളുകൾ കയറുന്ന പതിവുണ്ട്. പക്ഷെ, ഇത്തവണ സൂക്ഷിക്കേണ്ടതുണ്ട്, വ്യാപാര സമുച്ചയം കോൺക്രീറ്റ് പൊളിഞ്ഞ് അപകട ഭീഷണിയിലാണ്. ഇക്കാര്യം ഇക്കഴിഞ്ഞ ജനുവരി 30ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷെ, കെട്ടിടം ബലപ്പെടുത്താനോ അപകടാവസ്ഥ ഒഴിവാക്കാനോ അധികൃതർ നടപടിയെടുത്തിട്ടില്ല.
36 വർഷം പഴക്കമുള്ള പഞ്ചായത്ത് മിനിഷോപ്പിംഗ് കോപ്ലക്സിന്റെ വാർക്ക ബീമുകളിൽ പലയിടങ്ങളും പൊട്ടിപ്പൊളിഞ്ഞു. വ്യാപാര സമുച്ചയത്തിന്റെ മുകൾ നിലയിലാണ് മെഴുവേലി പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക്, സർക്കാർ വനിത ഐ.ടി.ഐ എന്നിവ പ്രവർത്തിക്കുന്നത്.
ഇന്ന് നടക്കുന്ന അശ്വതി മഹോത്സവത്തിന് കെട്ടുകാഴ്ച്ച കാണാൻ പതിവ് പോലെ ജനം ഈ കെട്ടിടത്തിൽ തമ്പടിക്കുന്നത് അപകട സാദ്ധ്യത ഉയർത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |