
റാന്നി: ചെല്ലക്കാട് സെന്റ്.തോമസ് എൽ.പി.സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ ജാഗ്രത സംഗമം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി ഉദ്ഘാടനം ചെയ്തു. അനു ടി.ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് റാന്നി റേഞ്ച് ഇൻസ്പെക്ടർ ബൈജു.എസ് ലഹരി വിരുദ്ധ സന്ദേശം നൽകി. യുവകവി ജിനു മുഖ്യാതിഥിയായി.
ഗ്രാമ പഞ്ചായത്തംഗങ്ങളായ ജിജി വർഗീസ്, ഷൈനി പി.മാത്യു, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കുറിയാക്കോസ് എന്നിവർ ലഹരി വിരുദ്ധ ദീപം തെളിച്ചു. കുടുംബശ്രീ സി.ഡി.എസ് അംഗം രജനി മാത്യു, അദ്ധ്യാപകരായ സുനി റേച്ചൽ ജേക്കബ്, ഷൈനി തോമസ്, രേണു തങ്കപ്പൻ, അനിത, ഗീതു അജയൻ, അമ്പിളി രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |