
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് സി ഡി എസ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാർ നടത്തി. വാർഡ് മെമ്പർ അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ നിഷ രാജീവ് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവെന്റിവ് ഓഫീസർ ബിജു ബോധവൽക്കരണ ക്ലാസ് നയിച്ചു. എക്സൈസ് ജീവനക്കാരായ, ബിജു, അരുൺ, എ ഡി എസ് പ്രസിഡന്റ് ഓ.കെ.പൊന്നമ്മ, സെക്രട്ടറി ചന്ദ്രകുമാരി, ബിജി സുജിത്ത്, ഷൈലജ പുരുഷോത്തമൻ, സന്ധ്യ അനീഷ്, രേണുക വിജയൻ, മണി സണ്ണി, പ്രഭുരാജ് ഈട്ടിക്കാലായിൽ, എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |