
തട്ട : അഷ്ടബാഹുക്കളിലും ആയുധമേന്തിയ ഭദ്രകാളി ദേശദേവതയായി വാഴുന്ന തട്ടയിൽ ഒരിപ്പുറം ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവം ഭക്തിസാന്ദ്രമായി. ഏഴു കരകളിൽ നിന്നുള്ള കെട്ടുകാഴ്ചകൾ ക്ഷേത്രമുറ്റത്ത് അണിനിരന്നപ്പോൾ കൂട്ടായ്മയുടെയും പരസ്പരസ്നേഹത്തിന്റെയും കാഴ്ചയായി മാറി. തട്ടയിൽ ദേശമാകെ ഇന്നലെ ഗ്രാമോത്സവത്തിന്റെ നിറവിലായിരുന്നു. ഉച്ചയ്ക്ക് ശേഷം എഴുന്നെള്ളത്തും വേലകളിയും നടന്നു. ശേഷമാണ് കെട്ടുകാഴ്ച ആരംഭിച്ചത്. വിവിധ കരകളിൽ നിന്നുള്ള കെട്ടുകാഴ്ചകൾ ആവേശത്തോടെയാണ് കരകളിലെ ഭക്തർ ക്ഷേത്രമുറ്റത്ത് വലം വയ്പ്പിച്ചത്. തേര്, കാള എന്നിവ ക്ഷേത്രമുറ്റത്ത് വലം വെച്ച കാഴ്ച ഭക്തിനിർഭരമായിരുന്നു. വൈകിട്ട് ദീപാരാധനയ്ക്കും സേവയ്ക്കും ശേഷം ഏഴംകുളത്തമ്മയ്ക്ക് എതിരേൽപ്പ് ചടങ്ങുകൾ നടന്നു. മീനകാർത്തിക ദിനമായ ഇന്ന് രാവിലെ ഗരുഡൻ തൂക്കം, കെട്ടുകാഴ്ച എന്നിവ നടക്കും. ഉച്ചയ്ക്ക് 12 മണി മുതൽ നേർച്ച തൂക്കങ്ങൾ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |