SignIn
Kerala Kaumudi Online
Friday, 23 October 2026 3.47 AM IST

പത്തനംതിട്ട താലൂക്ക് രൂപീകരണം : മൂന്ന് വർഷമായിട്ടും നടപടിയില്ല

pta

പത്തനംതിട്ട : ജില്ലാ ആസ്ഥാനമായ പത്തനംതിട്ട കേന്ദ്രീകരിച്ച് പുതിയ താലൂക്ക് രൂപീകരിക്കണമെന്ന നിർദേശം മൂന്ന് വർഷമായിട്ടും നടപ്പായില്ല. നിലവിൽ കോഴഞ്ചേരി താലൂക്കിലാണ് പത്തനംതിട്ട നഗരസഭയും സമീപ പഞ്ചായത്തുകളും. താലൂക്കിന്റെ ആസ്ഥാനം പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനുമാണ്. കോഴഞ്ചേരി താലൂക്ക് നിലനിറുത്തിക്കൊണ്ട് പത്തനംതിട്ട ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ നിർദേശം ഉയർന്നിരുന്നു. 2022 മെയ് 22ന് ചേർന്ന യോഗത്തിൽ റവന്യു വകുപ്പ് ആവശ്യമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് തീരുമാനിച്ചിരുന്നു. റിപ്പോർട്ട് സമർപ്പിച്ചിട്ടും തുടർ നടപടിയുണ്ടായില്ല.

പത്തനംതിട്ട ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യത്തിന് ജില്ലയുടെ ചരിത്രത്തോളം പഴക്കമുണ്ട്. ഇതിനായി വിവിധ രാഷ്ട്രീയ പാർട്ടികൾ പങ്കെടുത്ത പന്തൽ കെട്ടി സമരം നടന്നിട്ടുണ്ട്. രണ്ടുപ്രദേശങ്ങളെയും തൃപ്തിപ്പെടുത്താതെ സമരം തീരില്ലെന്നു കണ്ട് ജില്ലയുടെ ശിൽപ്പി കെ.കെ.നായർ മുന്നോട്ടുവച്ച ഒത്തു തീർപ്പ് നിർദേശം അംഗീകരിക്കുകയായിരുന്നു. കോഴഞ്ചേരി താലൂക്ക് നിലനിറുത്തുകയും പത്തനംതിട്ട അതിന്റെ ആസ്ഥാനമാക്കുകയും എന്ന നിർദേശം അംഗീകരിക്കപ്പെട്ടു. കാലക്രമേണ പല അസൗകര്യങ്ങളും ഉണ്ടായതോടെയാണ് നിലവിലെ താലൂക്ക് ആസ്ഥാനം കോഴഞ്ചേരിയിലേക്കു മാറ്റുകയും പത്തനംതിട്ട ആസ്ഥാനമാക്കി പുതിയ പത്തനംതിട്ട താലൂക്ക് രൂപീകരിക്കുകയും ചെയ്യുക എന്ന നിർദേശം അംഗീകരിക്കപ്പെട്ടത്. ഇതിനിടെ, കോന്നി താലൂക്ക് രൂപീകരിച്ചു. കോഴഞ്ചേരി താലൂക്കിലെ മൈലപ്രയും വള്ളിക്കോടും കോന്നി താലൂക്കിലേക്ക് മാറ്റുകയും ചെയ്തു. ഇത് യാത്രാദൂരം കൊണ്ട് ജനങ്ങൾക്ക് ദുരിതമായി. ഇൗ പഞ്ചായത്തുകളും പത്തനംതിട്ട നഗരസഭയും സമീപ പഞ്ചായത്തുകളും ചേർത്ത് പുതിയ താലൂക്ക് രൂപീകരക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.

പത്തനംതിട്ട താലൂക്ക്

പത്തനംതിട്ട താലൂക്ക് രൂപീകരിക്കുമ്പോൾ ഉൾപ്പെടുത്താൻ നിർദേശിച്ച പ്രദേശങ്ങൾ: പത്തനംതിട്ട നഗരസഭ, വള്ളിക്കോട്, മൈലപ്ര, ഒാമല്ലൂർ, നാരങ്ങാനം, ചെന്നീർക്കര, ഇലന്തൂർ പഞ്ചായത്തുകൾ.

വിസ്തൃതി 101.20 ചതുരശ്ര കിലോമീറ്റർ,

ജനസംഖ്യ 1,13000

കോഴഞ്ചേരി താലൂക്ക്:

ആറൻമുള, അയിരൂർ, കോഴഞ്ചേരി, മെഴുവേലി, കുളനട, തോട്ടപ്പുഴശേരി, മല്ലപ്പുഴശേരി പഞ്ചായത്തുകൾ.

വിസ്തൃതി 116 .67 ചതുരശ്ര കിലോമീറ്റർ

ജനസംഖ്യ 1, 42,323

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL