SignIn
Kerala Kaumudi Online
Friday, 23 October 2026 3.47 AM IST

പെൺകുട്ടിയുടെ ആത്മഹത്യക്ക് പിന്നിൽ അയൽവാസിയായ യുവാവെന്ന് പിതാവ്

avani
മരിച്ച ആവണി പ്രകാശ്

പത്തനംതിട്ട : വലഞ്ചുഴി ക്ഷേത്ര ഉത്സവത്തിന് കുടുംബത്തോടൊപ്പം എത്തിയ പതിനാല് വയസുകാരി അച്ചൻകോവിലാറ്റിൽ ചാടി ജീവനൊടുക്കിയതിന് പിന്നിൽ അയൽവാസിയായ യുവാവിന്റെ ശല്യമാണെന്ന് പിതാവ് പൊലീസിൽ പരാതി നൽകി. പത്തനംതിട്ട അഴൂർ വടക്കേപഴന്തറ വി.വി.പ്രകാശിന്റെ മകൾ ആവണി പ്രകാശ് (15) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9ന് വലഞ്ചുഴി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.

ഉത്സവം കാണാനായി മാതാപിതാക്കൾക്കും സഹോദരൻ അശ്വിനുമൊപ്പമാണ് ആവണി ക്ഷേത്രത്തിലേക്ക് പോയത്. ക്ഷേത്രത്തിന് സമീപത്ത് പാലത്തിൽവച്ച് ആവണിയെ ശരത് ചീത്ത പറഞ്ഞത് ചോദ്യം ചെയ്തതാണ് സംഭവത്തിന്റെ തുടക്കമെന്ന് പ്രകാശ് പറഞ്ഞു. വാക്ക് തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. തന്നേയും മകൻ അശ്വിനേയും ശരതും സുഹൃത്തുക്കളും മർദ്ദിച്ചെന്നും അതിൽ മനംനൊന്ത് ആവണി ആറ്റിലേക്ക് ചാടുകയായിരുന്നുവെന്നും പ്രകാശ് പറഞ്ഞു. പിന്നാലെ ചാടിയെങ്കിലും മകളെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കണ്ടെടുത്തത്.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഒരു വർഷം മുമ്പും ശരതിന്റെ ശല്യം സഹിക്കവയ്യാതെ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രകാശ് - ബീന ദമ്പതികളുടെ ഇളയമകളാണ് ആവണി. പത്തനംതിട്ട കാതോലിക്കേറ്റ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ശരതിനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL